പര്‍ദേസ് എന്ന ഒറ്റ ചിത്രം മതി നമുക്ക് മഹിമ ചൗധരിയെ ഓര്‍ക്കാന്‍. ‘മേരി മെഹബൂബ…’ എന്ന് ഷാരൂഖ് ഖാന് പാടിയപ്പോള്‍ മഹിമയെ നോക്കി ആ തലമുറ മുഴുവന്‍ അത് കൂടെ പാടി. അവരുടെ മെഹബൂബയായി മാറി മഹിമ. സൗന്ദര്യത്തോടൊപ്പം ധൈര്യവും ഒത്തിണങ്ങിയവളാണ് താനെന്ന്, തന്നെ കാര്‍ന്നുതിന്നാനെത്തിയ ക്യാന്‍സറിനെ പൊരുതി തോല്പിച്ചുകൊണ്ടാണ് മഹിമ വ്യക്തമാക്കിയത്. ഈടയുത്ത് സൈറസ് ബ്രോച്ചെയ്ക്ക് നല്കിയ അഭിമുഖത്തില്‍ ക്യാന്‍സറിനോട് പോരാടിയ ദിനങ്ങളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് മഹിമ.
സ്തനാര്‍ബുദം ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കോവിഡ് സമയത്താണ് മഹിമയുടെ ചികിത്സ നടന്നത്. തനിക്ക് ക്യാന്‍സര്‍ ആണ് എന്ന കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും നടന് അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് തന്റെ അച്ഛന് തനിക്ക് ക്യാന്‍സര്‍ ആണ് എന്ന വിവരം അറിഞ്ഞതെന്നും മഹിമ പറയുന്നു. ‘ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു, എന്നാല്‍ ക്യാന്‍സറിനാണ് ചികിത്സയെന്ന് അമ്മയ്ക്കും അച്ഛനും അറിയില്ലായിരുന്നു. സഹോദരിയോടും അമ്മായിയോടും കാര്യം പറഞ്ഞു.
എന്റെ അച്ഛന് മിക്കപ്പോഴും തല മൊട്ടയടിക്കും. അങ്ങനെ ഒരു ദിവസം ഞാന്‍ അച്ഛനോട് പറഞ്ഞു, ലോക്ഡൗണ്‍ അല്ലേ, ആരും കാണില്ലല്ലോ, എന്റെ തലയും മൊട്ടയടിച്ചു തരാമോ. അച്ഛന് സമ്മതിച്ചു. പക്ഷേ കുറച്ചുദിവസങ്ങള്‍ക്കുശേഷം അച്ഛന് ആശുപത്രിയിലുള്ളവരോട് സംശയങ്ങള്‍ ചോദിച്ചുതുടങ്ങി. എന്തുകൊണ്ടാണ് മോളുടെ മൊട്ടതലയില്‍ മുടി വളരാത്തത് എന്ന്. കുറച്ചധികം തവണ മൊട്ടയടിച്ചാലേ മുടി വരൂ എന്നൊക്കെ പറഞ്ഞ് അന്ന് എല്ലാവരും ഒഴിഞ്ഞുമാറി.
ആ സമയത്താണ് അനുപം ഒരു സിനിമയുമായി എന്നെ സമീപിക്കുന്നത്. അതിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് അദ്ദേഹം, ഞാന്‍ എന്റെ ക്യാന്‍സറിനെക്കുറിച്ച് തുറന്നുപറയുന്ന ഒരു വീഡിയോ എടുത്തു. വീഡിയോ കണ്ട് എന്റെ സഹോദരി നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നാലെയാണ് അനുപം അത് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ ആ വീഡിയോ പങ്കുവെച്ചത്. അച്ഛന് ആ വീഡിയോ കാണുന്നതുകണ്ട് എന്റെ മകളാണ് എന്നെ വിളിച്ചുപറഞ്ഞത് എത്രയും വേഗം അദ്ദേഹത്തോട് കാര്യം പറയണം എന്ന്.’
കങ്കണ റണൗട്ടിന്റെ ‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് മഹിമയുടേതായി അടുത്ത് പുറത്തിറങ്ങുന്നത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പറയുന്ന ചിത്രത്തില്‍, അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പുപുള് ജയകര്‍ എന്ന കഥാപാത്രമായാണ് മഹിമ എത്തുന്നത്. ചിത്രത്തില്‍ അനുപം ഖേറും മിലിങ് സോമനും ശ്രേയസ് തല്‍പഡെയും വിശാഖ് നായരും അടങ്ങുന്ന താരനിരയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]