ഇന്ത്യൻ സിനിമാചരിത്രത്തിലെ മിന്നുംതാരമായ ശബാന ആസ്മിയുടെ ചലച്ചിത്രജീവിതം അന്‍പതാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ അവർക്ക് ആദരമൊരുക്കുകയാണ് 13-ാം മത് ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേള. സിനിമാമേഖലയ്ക്ക് അവർ നൽകിയ സംഭാവനകൾക്കുള്ള ആദരമായി പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും നടത്തും. ഒക്ടോബർ 10 മുതൽ 20 വരെയാണ് മേള.
ഇരുപത്തിമൂന്നാം വയസ്സിൽ ആദ്യചിത്രത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയാണ് ശബാന ആസ്മി വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിച്ചത്. 1974-ൽ പുറത്തിറങ്ങിയ ‘അങ്കൂർ’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മികച്ച നടിക്കുള്ള അഞ്ചുപുരസ്കാരങ്ങളാണ് അവർ സ്വന്തമാക്കിയത്. മസൂം, ഫയർ, പാർ, നീരജ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷബാനയെന്ന നടി ശ്രദ്ധനേടി. 2012-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കാൻ ചലച്ചിത്രമേളയിൽ പുരസ്കാരംനേടിയ പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.

To advertise here, Contact Us

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]