ചണ്ഡിഗഡ്: ലൈംഗികാരോപണം നേരിടുന്ന ഹരിയാനയിലെ ബി.ജെ.പി മന്ത്രി സന്ദീപ് സിങ് ദേശീയപതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം. എൻ.സി.പി വിദ്യാർഥി വിഭാഗം ദേശീയ അധ്യക്ഷ സോണിയ ധുഹാനാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മന്ത്രിക്ക് മുന്നില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ച സോണിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയയെ പൊലീസ് കൈയേറ്റം ചെയ്യുന്നതും വലിച്ചിഴച്ച് കൊണ്ടുപോയതും കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി.
കഴിഞ്ഞ മാസമായിരുന്നു മന്ത്രി സന്ദീപ് സിംഗിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. യുവ അത്ലറ്റിക്സ് പരിശീലകയാണ് ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നല്‍കിയത്.
പരാതിയില്‍ ചണ്ഡീഗഢ് പൊലീസ് കേസെടുത്തതിന് പിന്നാലെ മന്ത്രിക്ക് കായിക വകുപ്പ് ഒഴിയേണ്ടിവന്നിരുന്നു. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സന്ദീപ് സിംഗിന് നേരെ പ്രതിഷേധമുണ്ടായത്.
The post ലൈംഗികാരോപണം നേരിടുന്ന മന്ത്രി ദേശീയ പതാക ഉയര്‍ത്തി; പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാവ് അറസ്റ്റില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

