തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ചെന്നിത്തല പറഞ്ഞു.
ദേശീയ ബാലതരംഗം കേരള ഗാന്ധി സ്മൃതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ബാലതംരഗം പരിപാടിയിലാണ് ചെന്നിത്തലയുടെ പരാമര്‍ശം. ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയാണ്.
അദ്ദേഹത്തെ വര്‍ഷങ്ങളായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഷങ്ങളായി തനിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിയാണെന്നാണ് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ഈ വാക്കുകള്‍.
The post ‘ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ’; ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

