സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു; ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം സ്വന്തം ലേഖകൻ കൊച്ചി: കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസ് (20) ആണ് മരിച്ചത്.
കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കാർ സിഗ്നൽ തെറ്റിച്ചെത്തി സല്‍മാന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ സല്മാന് റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട
കാർ പ്രധാന റോഡില്‍ നിന്നും മാറി മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുമറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

