കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിന്റെ മറവിൽ വിദേശരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു.
മുഖ്യപ്രതി നജീബിന്റെ ഉടമസ്ഥതയിലുള്ള ‘കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 2024-ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘സ്റ്റെമ്മ ക്ലബ്’ വഴി നടന്ന തട്ടിപ്പിന് സമാനമായ രീതിയിലാണ് നജീബും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.
സ്റ്റെമ്മ ക്ലബ് ഉടമ മധു ജയകുമാർ മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു സമാനമായി പാവപ്പെട്ട
ആളുകളെ വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തെത്തിക്കാൻ നജീബ് ശൃംഖലകൾ രൂപീകരിച്ചതായാണ് വിലയിരുത്തൽ. സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിന്റെ ഗൗരവവും സങ്കീർണ്ണതയും കണക്കിലെടുത്ത്, സമഗ്രമായ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊച്ചി ഡിസിപി ഷഹൻഷാ വ്യക്തമാക്കി. നജീബിന്റെ ഇടപാടുകൾ വിശദമായി രേഖപ്പെടുത്തിയ ഡയറി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

