ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്ത് സ്ഥിതി ചെയ്യുന്ന സാഹിതി ഫാര്‍മ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തീയണക്കാനുമുള്ള ശ്രമം പോലീസ് തുടരുന്നു.
”ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേട്ടിട്ടുണ്ട്.”- പറവാഡ ഡിഎസ്പി കെ വി സത്യനാരായണ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെ മാറ്റാന്‍ പോലീസ് ആംബുലന്‍സുകള്‍ ക്രമീകരിക്കുകയും അവരെ ചികിത്സിക്കാന്‍ അനകപ്പള്ളി ടൗണിലെ എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. The post ആന്ധ്രയില്‍ ഫാര്‍മ കമ്പനിയില്‍ സ്ഫോടനം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

