കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ വിവിധയിടങ്ങളിലായി നടന്ന കവര്‍ച്ചാ പരമ്പരയില്‍ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചേമഞ്ചേരിക്ക് സമീപമുള്ള പൊയില്‍ക്കാവിലും റെയില്‍വേ സ്റ്റേഷനിലുമാണ് മോഷണം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. പൊയില്‍ക്കാവില്‍ കരുണാകരൻ എന്നയാളുടെ വസതിയിലാണ് വന്‍ കവര്‍ച്ച നടന്നത്.
വീടിന്റെ ഇരുമ്പ് ഗ്രില്ല് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറി പന്ത്രണ്ട് പവന് സ്വര്‍ണം അപഹരിച്ചത്. സമാനമായ രീതിയില്‍ സമീപ പ്രദേശമായ പൂക്കാട് പനായിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്.
വീട് കുത്തിത്തുറന്ന് അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഈ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലാണ് മറ്റൊരു മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
റെയില്‍വേ ജീവനക്കാരന് ടിക്കറ്റ് കൗണ്ടര്‍ അടച്ച് വീട്ടിലേക്ക് മടങ്ങിയ സമയത്താണ് കവര്‍ച്ച അരങ്ങേറിയത്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് അജ്ഞാതന്‍ കവര്‍ന്നത്.
ഈ സംഭവങ്ങളെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവരമറിഞ്ഞ് പൊലീസിനൊപ്പം ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ നടത്തിവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

