തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. രാവിലെ നിശ്ചയിച്ചിരുന്ന 25ഓളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.
അരുവിക്കര ഡാമിലെ പൈപ് ലൈന്‍ വഴിയാണ് ആശുപത്രിയില്‍ വെള്ളമെത്തുന്നത്. ഈ സപ്ലൈ ഇന്ന് രാവിലെ നിന്നു.
തുടര്‍ന്ന് വെള്ളമെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ വാട്ടര്‍ അതോറിറ്റിയോടാവശ്യപ്പെട്ടെങ്കിലും ടാങ്കറില്ലാത്തതിനാല് വെള്ളമെത്തിക്കാനായില്ല. വെള്ളം ഉടനെത്തിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് രോഗികളോട് സജ്ജരായിരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.
ശസ്ത്രക്രിയകള്‍ മുടങ്ങി നില്ക്കുന്ന സാഹചര്യത്തില്‍ അടിയന്തരാവശ്യത്തിനായി ഒരു ടാങ്കറില്‍ വെള്ളമെത്തിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പെട്ടെന്ന് നടത്തേണ്ട
ശസ്തക്രിയകള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. The post വെള്ളമില്ല: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 25 ശസ്ത്രക്രിയകള്‍ മുടങ്ങി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

