പന്തീരാങ്കാട് മാമ്പുഴയിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽ പൂക്കളുടെ മനോഹരമായ കാഴ്ചകൾ ഇനിയുണ്ടാകില്ല. കാലവർഷം കനക്കുന്നതോടെ പുഴയിലെ ആമ്പൽ വസന്തത്തിന് തിരശ്ശീല വീഴുകയാണ്.
മഴ ശക്തി പ്രാപിക്കുന്നതോടെ പുഴയുടെ അടിത്തട്ടിൽ വേരുകൾ മാത്രം ബാക്കിയാക്കി ആമ്പൽ ചെടികളും പൂക്കളും പൂർണ്ണമായും നശിക്കും. ജലസസ്യങ്ങൾ പടർന്നുപിടിച്ച് നീരൊഴുക്ക് തടസ്സപ്പെട്ട
മാമ്പുഴയുടെ നിലനിൽപ്പ് തന്നെ ഇപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. പുഴയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും മാലിന്യ നിക്ഷേപവും അനിയന്ത്രിതമായി തുടരുന്നു.
പുഴയ്ക്കുള്ളിൽ വരെ മരങ്ങൾ വളർന്നു കാടായി മാറിയതോടെ പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൂടാതെ, പുഴയോരത്ത് സ്വകാര്യ വ്യക്തികൾ കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കുന്നതും വർധിച്ചിട്ടുണ്ട്.
പാരിസ്ഥിതികമായ ഇത്തരം പ്രതിസന്ധികൾക്കിടയിൽ, അടുത്ത വർഷം ആമ്പൽ പൂക്കൾക്ക് വിരിഞ്ഞുനിൽക്കാൻ ഇടമുണ്ടാകുമോ എന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

