സ്വന്തം ലേഖിക കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാനനഷ്ടക്കേസ് നല്‍കുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പിനോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.
മോൻസണ് മാവുങ്കലിനെ കെ സുധാകരൻ തള്ളിപ്പറയാൻ തയ്യാറാകാത്തത് അദ്ദേഹത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരുമോ എന്ന ഭയം കൊണ്ടാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. 35 വര്‍ഷത്തെ തടവും മൂന്ന് ജീവപര്യന്തവുമായി കിടക്കുന്ന മോൻസണെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്ന് ചോദ്യം ചെയ്യലിനിടെ ചോദിച്ചപ്പോള്‍ ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ എന്തെങ്കിലും വിളിച്ചു പറയും എന്നാണ് കെ.സുധാകരൻ പ്രതികരിച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
The post ‘ഓലപാമ്പ് കാണിച്ചാല്‍ തകര്‍ന്നു പോകുന്ന പ്രസ്ഥാനമല്ല സിപിഎമ്മും ദേശാഭിമാനിയുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്’; കെ സുധാകരനെതിരെ പ്രതികരണവുമായി വീണ്ടും എം വി ഗോവിന്ദന് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

