മുംബൈയിലെ കോസ്റ്റൽ റോഡിൽ അതിവേഗതയിലെത്തിയ ആഡംബര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ ജീവൻ വെടിഞ്ഞു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വിദ്യാർത്ഥികളായ സനായ് ഗജ്ജൽ (21), ധൈര്യ സേത്ത് (17) എന്നിവരാണ് മരണപ്പെട്ടത്. മരിച്ച മറ്റൊരാളുടെ വിവരങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ നിന്ന് ഒരാൾ പരിക്കുകളോടെ രക്ഷപ്പെടുകയുണ്ടായി. ദുരന്തത്തിൽപ്പെട്ട
എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്. മറൈൻ ഡ്രൈവിൽ നിന്നും ഹാജി അലിയുടെ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയായിരുന്നു.
ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തുള്ള ലോട്ടസ് ജെട്ടിക്ക് സമീപത്തുവെച്ച് പുലർച്ചെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സനായ് ഗിജ്ജർ ആയിരുന്നു അപകട
സമയത്ത് വാഹനം നിയന്ത്രിച്ചിരുന്നത്. വാഹനം അമിത വേഗതയിലായിരുന്നതിനാൽ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയാണുണ്ടായത്.
കാറിന്റെ മുൻവശത്തെ സീറ്റിലിരുന്ന ആദിത്യ ഓസ്വാൾ ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

