കവരത്തി: അഴിമതി കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്.
ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.
രാവിലെയോടെയായിരുന്നു ഇഡി പരിശോധന ആരംഭിച്ചത്. മുഹമ്മദ് ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കോഴിക്കോടുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന.
മുഹമ്മദ് ഫൈസലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ലക്ഷദ്വീപില്‍ നിന്നും ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫൈസലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്. ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് മത്സ്യം ശേഖരിച്ച ശേഷം ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് വഴി കയറ്റുമതി ചെയ്ത് തൊഴിലാളികള്‍ക്കും സഹകരണ സ്ഥാപനത്തിനും പണം നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.
ഒന്‍പത് കോടി രൂപയുടെ നഷ്ടമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സിബിഐ നേരത്തെ മുഹമ്മദ് ഫൈസലിനെതിരെ കേസ് എടുത്തിരുന്നു.
The post ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

