ഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകള്‍ പതിച്ചതിന് ആറ് പേര് അറസ്റ്റില്‍. 100 പേര്‍ക്കെതിരെ കേസെടുത്തു.
തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി തൂണുകളിലും ചുവരുകളിലായിട്ടുമാണ് പോസ്റ്റര്‍ ഒട്ടിച്ചത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ (‘മോദി ഹഠാവോ, ദേശ് ബച്ചാവോ’) പുറത്താക്കണമെന്നായിരുന്നു പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്.
”നഗരത്തിലുടനീളം മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹി പോലീസ് 100 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളില്‍ അച്ചടിച്ച പ്രസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല.
പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നിവയുടെ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്” സ്പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. The post നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ ആറു പേര് അറസ്റ്റില്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

