കോയമ്പത്തൂര്‍: കഥാകൃത്തും വിവര്‍ത്തകനുമായ എസ്. ജയേഷ് അന്തരിച്ചു.
39 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ പാലക്കാട്ട് നടക്കും. ഒരിടത്തൊരു ലൈന്മാന്, ക്ള എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികള്‍.
കഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ആശുപത്രിയില്‍ പോയി തിരിച്ചുവന്ന ജയേഷ് തല ചുറ്റി വീഴുകയായിരുന്നു. തലയിടിച്ചു വീണ ജയേഷിനെ മാതാപിതാക്കള്‍ പാലക്കാട് കുഴല്‍മന്ദത്തിന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് കോയമ്പത്തൂരുള്ള ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു നാള് വെന്റിലേറ്ററിലായിരുന്നു.
ജയേഷിന്റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സഹായം തേടിയിരുന്നു. The post കഥാകൃത്തും വിവര്‍ത്തകനുമായ എസ്.
ജയേഷ് അന്തരിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

