നാനിയുടെ ‘കരിയര്‍ ബെസ്റ്റ്’ ചിത്രമായ ‘ദസറ’ യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും.
ഡിലീറ്റഡ് സീനുകള്‍ കൂടി ഉള്‍പ്പെടുത്തി ഒടിടിയില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. തിയേറ്റര്‍ റിലീസില്‍ ഒഴിവാക്കിയ 12 മിനിറ്റ് സീനുകള്‍ ആണ് ഒടിടിയില്‍ അധികമായി ഉണ്ടാകുക.
പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം 100 കോടി കടന്ന് കളക്ഷനില്‍ മുന്നേറുകയാണ്. 65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ സഹ തിരക്കഥാകൃത്തുക്കളുമാണ്. സത്യന് സൂര്യന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
നവീന്‍ നൂലിയാണ് ചിത്രസംയോജനം. The post ‘ദസറ’ ഏപ്രില്‍ 27ന് നെറ്റ്ഫ്ലിക്സിലെത്തും appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

