യുകെ ബോക്സ് ഓഫീസിലും റെക്കോര്‍ഡിട്ട് ‘2018’. വിദേശ മാര്‍ക്കറ്റിലെ സ്ക്രീന്‍ കൗണ്ടില്‍ റെക്കോര്‍ഡ് ഇട്ട് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’.
മെയ് അഞ്ചിന് ഈ മാര്‍ക്കറ്റുകളില്‍ 45ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 45 എന്നുള്ളത് 150 സ്ക്രീനുകളായി വര്‍ധിച്ചിരുന്നു.
ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത് 210ല്‍ അധികം സ്ക്രീനുകളിലാണ്. യുകെയെ സംബന്ധിച്ച് ഒരു മലയാള ചിത്രത്തിന് എന്നല്ല തെന്നിന്ത്യന്‍ ചിത്രത്തിന് തന്നെ ഇത്തരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിക്കുന്നത് ആദ്യമാണെന്നാണ് അവിടുത്തെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് അറിയിക്കുന്നത്.
നിര്‍ബന്ധമായും കാണേണ്ട ഇന്ത്യന്‍ ചിത്രം എന്ന നിലയ്ക്കാണ് യുകെ അടക്കമുള്ള വിദേശ വിപണികളില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ഉടനെ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ഒരിക്കല്‍കൂടി റിലീസ് ചെയ്യുമെന്ന് അറിയിച്ചു.
The post യുകെ ബോക്സ് ഓഫീസിലും റെക്കോര്‍ഡിട്ട് ‘2018’ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

