സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം തോപ്പിൽ വീട്ടിൽ സേവ്യർ മകൻ പവൻ സേവ്യർ (24) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ പകർത്തി ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫോട്ടോ മൊബൈൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി പിടിയിൽ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

