സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ 5906 അധ്യാപക തസ്തികകളും, 99 അനധ്യാപക തസ്തികകളുമാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി .
2313 സ്കൂളുകളില്‍ നിന്നാണു 6005 തസ്തികകള്‍. 6005 തസ്തികകള്‍ക്കായുള്ള ശുപാർശ ധനവകുപ്പിന് കൈമാറി.
ഇതില്‍ 1106 സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നായി 3080 തസ്തികകളും, 1207 എയിഡഡ് സ്കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട
ജില്ല മലപ്പുറം. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ സൃഷ്ടിക്കണം.
ഏറ്റവും കുറവ് പത്തനംതിട്ടയില്‍. 62 തസ്തികകള്‍.
എച്ച് എസ് ടി-സര്‍ക്കാര്‍-740, എയിഡഡ്-568, യു പി എസ് ടി-സര്‍ക്കാര്‍- 730, എയിഡഡ്-737, എല്‍പിഎസ്ടി-സര്‍ക്കാര്‍-1086, എയിഡഡ്-978 എല്‍പി, യുപി സ്കൂളുകളിലെ മറ്റു തസ്തികകള്‍-സര്‍ക്കാര്‍-463, എയിഡഡ്- 604 എന്നിങ്ങനെയാണു കണക്കുകള്‍. 2019-20 വര്‍ഷത്തില്‍ അനുവദിച്ചു തുടര്‍ന്നു വന്നിരുന്നതും കഴിഞ്ഞവര്‍ഷം തസ്തിക നിര്‍ണയത്തില്‍ നഷ്ടപ്പെട്ടതുമായ തസ്തികകള്‍ സര്‍ക്കാര്‍ മേഖലയില്‍ 1638 ഉം എയിഡഡ് മേഖലയില്‍ 2925ഉം ആണ്.
The post സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ 5906 അധ്യാപക തസ്തികകളും, 99 അനധ്യാപക തസ്തികകളും; 6005 തസ്തികകള്‍ക്കായി ശുപാർശ ധനവകുപ്പിന് കൈമാറി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

