സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന്റെ വാതിൽ കത്തിച്ച് മോഷണം. വാളക്കാട് തേരിമുക്ക് സലിം നിവാസിൽ ആണ് മോഷണം നടന്നത്.
വീട്ടിലുളളവർ ആശുപത്രി സംബന്ധമായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും ആശുപത്രി ചിലവുകൾക്കായി സൂക്ഷിച്ചിരുന്ന 50000 രൂപയുമാണ് മോഷണം പോയത്.
മുൻവശത്തെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.കതക് പൊളിക്കാൻ മൺവെട്ടി പോലുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നു. സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്ന സഹദേവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡും രൂപയും മോഷ്ടാവ് എടുത്തുകൊണ്ടുപോയി.
സഹദേവൻ രാവിലെ ഉറക്കം ഉണർന്നു നോക്കുമ്പോൾ പൂട്ടുകൾ തറയിൽ ഇളകി കിടക്കുന്നത് കണ്ടു. ഉടൻതന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
മോഷണം നടന്നു എന്ന് മനസ്സിലാക്കിയ ഇവർ ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിച്ചു. അകത്തെ മുറികൾ എല്ലാം വാരി വലിച്ചിട്ട
നിലയിലാണ്. വൈകുന്നേരത്തോടെയാണ് ഫിംഗർ പ്രിന്റ് വിഗദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
The post തിരുവനന്തപുരത്ത് വീടിന്റെ വാതിൽ കത്തിച്ച് മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 50000 രൂപയും മോഷണം പോയി; സമീപത്തെ കെട്ടിടത്തിൽ കിടന്നുറങ്ങിയിരുന്നയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡും രൂപയും മോഷ്ടാവ് കവർന്നു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

