സ്വന്തം ലേഖകൻ കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
395 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്ന് രാവിലെയാണ് സംഭവം. ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് പാനലിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണ്ണം.സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്റെ നിരീക്ഷണം.
അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. അന്വേഷണ പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
The post വിമാനത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സ്വർണ്ണം കടത്തിയതാരെന്ന് കണ്ടെത്താനായില്ല appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

