ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര് പുരസ്കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന്’ മികച്ച ഗാനത്തിനുള്ള ഓസ്കര് പുരസ്കാരം ലഭിച്ചു.
ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു നേടിയിരുന്നു.
സംഗീതസംവിധായകന് എം.എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സും ഓസ്കര് നേടി ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
പ്രേം രക്ഷിതാണ് കൊറിയോഗ്രഫി. The post ‘നാട്ടു നാട്ടുവിന്’ ഓസ്കര്; ഇരട്ടി മധുരവുമായി ഇന്ത്യ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

