ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനായി സാധാരണയായി പലരും ആശ്രയിക്കുന്ന ഒന്നാണ് വെബ് ബ്രൗസറുകളിലെ ഇൻകോഗ്നിട്ടോ മോഡ് (Incognito Mode). എന്നാൽ ഇൻഡെർനെറ്റിലെ ഏറ്റവും അപകടകരമായ ട്രാക്കിംഗ് സംവിധാനങ്ങളിലൊന്നായ ബ്രൗസർ ഫിംഗർപ്രിന്റിംഗിനെതിരെ (Browser Fingerprinting) പ്രതിരോധിക്കാൻ ഇൻകോഗ്നിട്ടോ മോഡിന് കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പലരും ഇതിന്റെ ഉപയോഗം ഉപേക്ഷിക്കുകയാണ്.
ബയോളജിക്കൽ രംഗത്തെ ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് പോലെ വെബ് സാങ്കേതികവിദ്യയിലും വ്യക്തികളുടെ ഉപകരണങ്ങളെ തിരിച്ചറിയാൻ ഫിംഗർപ്രിന്റിംഗ് രീതി ഉപയോഗിക്കുന്നുണ്ട്. ബ്രൗസറിൽ പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ് (JavaScript), സ്ക്രീൻ റെസല്യൂഷൻ, ജി.പി.യു വിവരങ്ങൾ, ടൈം സോൺ, ഭാഷാ ക്രമീകരണങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ വിവിധ സാങ്കേതിക വിവരങ്ങൾ ശേഖരിച്ചാണ് ട്രാക്കിംഗ് കമ്പനികൾ ഫിംഗർപ്രിന്റ് ഐഡന്റിഫയർ ഉണ്ടാക്കുന്നത്.
ഇത് യഥാർത്ഥ പേരോ വിലാസമോ വെളിപ്പെടുത്തില്ലെങ്കിലും, ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പരസ്യദാതാക്കൾക്ക് ഡാറ്റ വിൽക്കാനും കമ്പനികളെ സഹായിക്കുന്നു. സാധാരണ ബ്രൗസിംഗ് സെഷനുകളിൽ ബ്രൗസിംഗ് ഹിസ്റ്ററി, കുക്കികൾ, കാഷെ എന്നിവ ഉപകരണത്തിൽ സേവ് ചെയ്യപ്പെടുമ്പോൾ, ഇൻകോഗ്നിട്ടോ മോഡ് ഒരു താത്കാലിക പ്രൊഫൈൽ സൃഷ്ടിക്കുകയും വിൻഡോ അടയ്ക്കുമ്പോൾ ഈ ഡാറ്റയെല്ലാം നീക്കം ചെയ്യുകയും ചെയ്യുന്നു.
എന്നാൽ വെബ്സൈറ്റുകൾ തത്സമയം ശേഖരിക്കുന്ന ഡാറ്റയെ തടയാൻ ഇൻകോഗ്നിട്ടോ മോഡിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി ഉപയോക്താക്കൾ കൂടുതൽ ശക്തമായ ബ്രൗസറുകളിലേക്ക് തിരിയുന്നത്.
മൈക്രോസോഫ്റ്റ് എഡ്ജ്, ഗൂഗിൾ ക്രോം എന്നിവയ്ക്ക് മികച്ച ആന്റി-ട്രാക്കിംഗ് സിസ്റ്റം ഇല്ലാത്തതിനാൽ, നവീകരിച്ച ട്രാക്കിംഗ് സംരക്ഷണം നൽകുന്ന മറ്റ് ബ്രൗസറുകൾ ഉപയോഗിക്കേണ്ടി വരുന്നു. ഡിഫോൾട്ടായി ഫിംഗർപ്രിന്റിംഗ് തടയുന്ന ബ്രേവ് (Brave) ബ്രൗസറും, സ്റ്റാൻഡേർഡ് എൻഹാൻസ്ഡ് ട്രാക്കിംഗ് പ്രൊട്ടക്ഷൻ നൽകുന്ന ഫയർഫോക്സും (Firefox) ഇതിന് മികച്ച ബദലുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വെബ്ജി.എൽ (WebGL), ജാവാസ്ക്രിപ്റ്റ് തുടങ്ങിയവ പൂർണ്ണമായും ഡിസേബിൾ ചെയ്യുന്നത് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ, ലളിതമായ ക്രമീകരണങ്ങളിലൂടെയും അനാവശ്യ എക്സ്റ്റൻഷനുകൾ ഒഴിവാക്കിക്കൊണ്ടും ഫിംഗർപ്രിന്റിംഗ് ലഘൂകരിക്കുക എന്നതാണ് നിലവിലെ പ്രധാന പോംവഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

