സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സംരംഭകത്വ വായ്പാ പദ്ധതിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ‘വെട്രി മഗളിർ തൊഴിൽമുനൈവർ മെംബാട്ടു തിട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി രൂപവരെ വായ്പയായി നേടാം.
മൂലധനമില്ലാത്തതിന്റെ പേരിൽ വനിതകൾ ബിസിനസ്സ് രംഗത്തുനിന്ന് പിന്മാറുന്നത് തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അതത് എംഎൽഎമാർ 10 വീതം യോഗ്യരായ സ്ത്രീകളെ കണ്ടെത്തും.
എംഎൽഎമാർ വ്യവസായ വകുപ്പിന് കൈമാറുന്ന വിവരങ്ങൾ വിശദമായി പരിശോധിച്ചാകും അന്തിമമായി അർഹരെ തിരഞ്ഞെടുക്കുക. തുടർന്ന് തമിഴ്നാട് വ്യവസായ നിക്ഷേപ കോർപറേഷൻ (ടിഐഐസി) ഇവർക്ക് വായ്പ അനുവദിക്കും.
9.95 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശനിരക്ക്. കുറഞ്ഞുവരുന്ന മുതലിന് അനുസരിച്ച് പലിശയിലും ആശ്വാസം ലഭിക്കുമെന്നത് സംരംഭകർക്ക് വലിയൊരു അനുകൂല്യമാണ്.
കൃത്യമായ തിരിച്ചടവിനായി 9 വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകളുടെ സംരംഭക ആശയങ്ങൾക്ക് ജീവൻ നൽകുക, ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന വനിതാ സംരംഭങ്ങളെ സംസ്ഥാനതലത്തിലേക്ക് വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എസ്.കീർത്തന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

