കൊച്ചി > സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായിരുന്ന എം സി ജോസഫൈന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറി. രാവിലെ എട്ടുമുതല്‍ അങ്കമാലിസി എസ്എ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയത്.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.
മരണവിവരം അറിഞ്ഞ ഉടന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ എം വി ഗോവിന്ദന്, കെ രാധാകൃഷ്ണന്, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്, സി എസ് സുജാത, പി സതീദേവി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അങ്കമാലിയിലെ വസതിയില്‍ രാത്രി ഒമ്പതരയോടെ മൃതദേഹം എത്തിക്കുമ്പോള്‍ നൂറുകണക്കിനുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        