ഇന്ത്യൻ അഡ്വഞ്ചർ മോട്ടോർസൈക്ലുകളുടെ നിരയിലേക്ക് കൂടുതൽ കരുത്തുറ്റ ഒരു പതിപ്പ് കൂടി അവതരിപ്പിക്കാൻ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് തയാറെടുക്കുന്നതായി സൂചന. കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ലെങ്കിലും, പുത്തൻ ഹിമാലയൻ 440 മോഡൽ 2026 സെപ്റ്റംബറോടെ വിപണിയിൽ എത്തിയേക്കുമെന്നാണ് വാഹന ലോകത്തെ വിലയിരുത്തലുകൾ.
നിലവിലുള്ള സ്ക്രാം 440 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഈ വാഹനം, ബ്രാൻഡിന്റെ നിരയിൽ സ്ക്രാം 440-നും ഹിമാലയൻ 450-നും ഇടയിലുള്ള ഇടവേള നികത്താനാണ് ലക്ഷ്യമിടുന്നത്. 443 സിസി എൻജിൻ കരുത്ത് പുതിയ വാഹനത്തിൽ ഉപയോഗിക്കുന്നത് സ്ക്രാം 440-ൽ നൽകിയിട്ടുള്ള 443 സിസി സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് എൻജിൻ തന്നെയായിരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
6-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ പവർട്രെയിൻ 25.4 പി.എസ്. കരുപ്പും 34 എൻ.എം.
ടോർക്കും പുറത്തുവിടും. ദൈനംദിന നഗരയാത്രകൾക്കും ഹൈവേ ടൂറിംഗിനും ഒപ്പം ലഘുവായ ഓഫ്-റോഡ് യാത്രകൾക്കും അനുയോജ്യമായ രീതിയിലായിരിക്കും ഇതിന്റെ ട്യൂണിംഗ് ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന സവിശേഷതകളും സജ്ജീകരണങ്ങളും റൈഡിംഗ് മികവിനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനും നൽകിയേക്കാം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇരു ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി ഇടംപിടിക്കും.
കൂടാതെ ഓഫ്-റോഡ് ഉപയോഗത്തിനായി സ്വിച്ച് ചെയ്യാവുന്ന റിയർ എബിഎസ് സംവിധാനവും ഇതിൽ പ്രതീക്ഷിക്കാം. പരുക്കൻ പാതകളിലും ഓഫ്-റോഡ് ട്രാക്കുകളിലും മികച്ച ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന രീതിയിൽ മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമാണ് നൽകുന്നത്.
ഉയർന്ന വേരിയന്റുകളിൽ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, മാപ്പ് മിററിംഗ് തുടങ്ങിയ ആധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കും. എങ്കിലും ഹിമാലയൻ 450-നെ അപേക്ഷിച്ച് ഇതിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ താരതമ്യേന കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതീക്ഷിക്കുന്ന വിലയും മറ്റ് മോഡലുകളും പുതിയ ഹിമാലയൻ 440-ന്റെ എക്സ്-ഷോറൂം വില ഏകദേശം 2.5 ലക്ഷം രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിമാലയൻ 450-നെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
ഇതിനിടയിൽ, കൂടുതൽ കരുത്തുള്ള ഹിമാലയൻ 750 മോഡലിന്റെ പരീക്ഷണ ഓട്ടങ്ങളും കമ്പനി സജീവമായി നടത്തിവരുന്നുണ്ട്. 2026-ലെ EICMA മോട്ടോർ ഷോയിൽ ഈ വാഹനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ 750 സിസി പാരലൽ-ട്വിൻ എയർ-ഓയിൽ കൂൾഡ് എൻജിൻ, ഏകദേശം 55 പി.എസ്. കരുത്ത്, 60 എൻ.എം.
ടോർക്ക്, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ തുടങ്ങിയവ ഈ പ്രീമിയം മോഡലിന്റെ പ്രത്യേകതകളായിരിക്കും. എങ്കിലും ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

