മലപ്പുറം: മലപ്പുറം താനൂര്‍ ബോട്ടുദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്.
സാങ്കേതിക വിദഗ്ധര്‍ അടക്കം സമിതിയിലുണ്ടാകും. നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കും.
നടന്നത് വലിയ ദുരന്തമാണ് ഉണ്ടായത്. 22 പേര് മരിച്ചു.
അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തില്‍പ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി. താനൂരില്‍ യോഗം ചേര്‍ന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്.
ദുരന്തത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുന്‍മന്ത്രിയും ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. The post താനൂര്‍ ബോട്ടുദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

