ഹിപ് ഹോപ് തമിഴാ ആദി നായകനായി എത്തുന്ന ഫാന്റസി കോമഡി ചിത്രം ‘വീര’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴ് സൂപ്പര്‍ഹീറോ സ്റ്റോറി എന്ന അടിക്കുറിപ്പോടെയാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ജൂണ്‍ രണ്ടാം തീയതി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എആര്‍കെ ശരവണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിപ് ഹോപ് ആദി തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
മലയാളി യുവ നടി ആതിര രാജ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുനിഷ്കാന്ത്, കാളി വെങ്കട്, സാസ്സി സെല്‍വരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
സത്യാ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനത്തില്‍ നിന്നും അഭിനയത്തിലേക്ക് വന്ന ആളാണ് ഹിപ് ഹോപ് തമിഴാ.
2017ല്‍ പുറത്തിറങ്ങിയ ‘മീസയെ മുറുക്ക്’ എന്ന ചിത്രത്തിലൂടെയാണ് നടന് അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രം വന്‍ വിജയം നേടിയതോടെ നിരവധി അവസരങ്ങളാണ് ആദിയെ തേടിയെത്തിയത്.
The post ഫാന്റസി കോമഡി ചിത്രം ‘വീരന്’ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

