സംസ്ഥാനത്ത് വലിയ ചർച്ചയായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഒന്നായ ആയിരം കോടി രൂപയുടെ വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണ്ണായക നിയമനടപടി. കേസിലെ മുഖ്യപ്രതിയും വിപിവിവി കമ്പനി ചെയർമാനുമായ വെങ്കിട്ട് വെങ്കിടിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി തള്ളിക്കളഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി വ്യാപകമായ രീതിയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ടെന്നും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.
മറ്റ് ചില കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഈ കേസിൽ അത് അനുകൂലമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിഗൗരവമുള്ള സാമ്പത്തിക തട്ടിപ്പായതിനാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേരത്തെ തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറന്റ് ലഭ്യമായിട്ടും മോചിപ്പിച്ചത് നിലവിലുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സർക്കാർ ഭാഗം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

