കല്‍പ്പറ്റ: ഇഞ്ചി വില പതിനായിരം കടന്നതോടെ ആഹ്ലാദത്തിലാണു കര്‍ഷകര്‍. കര്‍ണാടകയില്‍ പഴയ ഇഞ്ചി വില ചാക്കിന്(60 കിലോഗ്രാം)പതിനായിരം രൂപ കടന്നതിന്റെ ചുവടുപിടിച്ച് വയനാട്ടിലും ഇഞ്ചിവില മികച്ച നിലയിലെത്തി.
7000 രൂപയ്ക്കാണ് ഇപ്പോള്‍ വയനാട്ടില്‍ കച്ചവടം നടക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മേയ് ആദ്യവാരം പഴയിഞ്ചി ചാക്കിന് 10,000 രൂപ വില ലഭിക്കുന്നതെന്നു ലീസ് കര്‍ഷകര്‍ പറയുന്നു. ഓഗസ്റ്റിലാണ് ഇഞ്ചിക്കു സാധാരണ വില ഉയരുന്നത്.
എന്നാല്‍ വിപണിയില്‍ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ കുതിപ്പിനു പിന്നില്‍. കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഏക്കര്‍കണക്കിന് ഇഞ്ചി നശിച്ചതും വിളവെടുപ്പ് നേരത്തേ നടന്നതും മുന്‍വര്‍ഷങ്ങളിലെ വിലക്കുറവും ഇഞ്ചിയുടെ ലഭ്യത കുറച്ചു.
വില കുത്തനെ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം നട്ട ഇഞ്ചി വിളവെടുക്കാന്‍ ബാക്കിയുള്ളവര്‍ക്കു മാത്രമാണു നേട്ടം.
പുതിയ കൃഷിക്കുള്ള പണം കണ്ടെത്താനായി ഇടത്തരം കര്‍ഷകരില്‍ ഭൂരിഭാഗം ആളുകളും വിളവെടുപ്പു നേരത്തേ നടത്തിയിരുന്നു. കര്‍ണാടകയില്‍ മൈസൂരു, ശിവമൊഗ, മാണ്ഡ്യ, ഹാസന്, ചാമരാജ്നഗര്‍, ഹുബ്ലി, ഹാവേരി, കൂര്‍ഗ് ജില്ലകളിലാണ് മലയാളികള്‍ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി ഉള്‍പ്പെടെ കൃഷികള്‍ നടത്തുന്നത്.
ജനുവരിയില്‍ കര്‍ണാടകയില്‍ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ഇത് ഏപ്രില്‍ ആദ്യവാരം 5,500 രൂപയിലെത്തി.
മാസാവസാനം വില 8,000 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച ചാക്കിനു 9,000 രൂപയ്ക്കായിരുന്നു കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കച്ചവടം.
ഇതാണു പതിനായിരം രൂപയിലെത്തിയത്. വില ഇനിയും ഉയരുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.
ഡല്‍ഹി മാര്‍ക്കറ്റില്‍ 15000 രൂപയ്ക്ക് വരെ വ്യാപാരം നടക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
The post ഇഞ്ചി വില പതിനായിരം കടന്നു; കര്‍ഷകര്‍ ആഹ്ലാദത്തില്‍ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

