തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐ.ആർ.ഇ യിയുടെ എസ്ക്കവേറ്റർ ജീവനക്കാരനായ ബീഹാർ സ്വദേശി 23 വയസുകാരൻ രാജ് കുമാറിൻ്റെ മൃതദേഹമാണ് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്തു നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് 2 ഓടെയായിരുന്നു അപകടം. പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് രാജ് കുമാറിനെ കാണാതാകുകയായിരുന്നു.
പിന്നീട് അഗ്നിശമന സേന സ്കൂബാ സംഘം തോട്ടപ്പള്ളി തീരദേശ പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The post തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

