കാഞ്ഞിരപ്പള്ളി. പാറത്തോട് കിണറ്റിൽ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ കിണർ ഇടിച്ചുപൊളിച്ച് പുറത്തെത്തിച്ചു.
ഇടക്കുന്നത്ത് സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടിൽ നിർമല ജേക്കബിന്റെ വീടിനോടു ചേർന്ന കിണറ്റിലാണ് ചൊവ്വാഴ്ച രാത്രിയോടെ കാട്ടുപോത്ത് വീണത്. കിണറിന് 25 അടി താഴ്ചയുണ്ടായിരുന്നു.
കൂടാതെ അതിൽ അഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി.
പിന്നീട് കല്ലും ടയറുമൊക്കെ ഇട്ടു കൊടുത്ത് പോത്ത് തന്നെ നടന്ന് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വെടിയുതിർത്തു ശബ്ദമുണ്ടാക്കി വിരട്ടിയോടിച്ചു.
റേഞ്ച് ഓഫിസർ ബിആർ ജയൻ, വെറ്ററിനറി സർജൻ ഡോ അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പോത്തിന് ഏതദേശം ആറ് വയസും 800 കിലോ ഭാരവുമുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോത്ത് എരുമേലി ഭാഗത്തെ വനമേഖലയിൽ നിന്നും മമ്പാടി, വെള്ളനാടി റബർ എസ്റ്റേറ്റുകളിലൂടെയാകാം ഇവിടെ എത്തിയതെന്നാണു പ്രാഥമിക നിഗമനം. The post നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു, 12 മണിക്കൂർ നീണ്ട
രക്ഷാപ്രവർത്തനം, ഇടിച്ചുപൊളിച്ച് പുറത്തെത്തിച്ചു appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

