തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.
സതീശൻ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. വ്യാഴാഴ്ച ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്ര അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. ഗവർണറെ കണ്ട
ശേഷം ലോക്ഭവനിൽ നിന്നാണ് അദ്ദേഹം മടങ്ങിയത്. നേരത്തെ നടന്ന നിയമസഭ കക്ഷി യോഗത്തിൽ വി.ഡി.
സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.
എഐസിസി തീരുമാനം ദീപദാസ് മുൻഷി യോഗത്തിൽ അറിയിച്ചു. തുടർന്ന് സണ്ണി ജോസഫും മുകുൾ വാസ്നിക്കും വി.ഡി.
സതീശനും സംസാരിച്ചു. യോഗത്തിൽ കെ.സി.
വേണുഗോപാലിന്റെ സേവനം സതീശൻ എടുത്തുപറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
മുഴുവൻ മന്ത്രിമാരും ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിനു മുന്നോടിയായി മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഈ മാസം 21-ന് നിയമസഭ ചേരുമ്പോൾ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

