തന്റെ പേരില്‍ ജാതിവാല് ഇല്ലെന്നും പിന്നെ അത് എങ്ങനെ മുറിക്കാന്‍ ആണെന്ന് നടി നവ്യ നായര്‍. നവ്യ നായര്‍ എന്ന പേര് താന്‍ സ്വീകരിച്ചതല്ലെന്നും തന്റെ ശരിയായ പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും നടി പറഞ്ഞു.
‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘സിനിമയില്‍ എത്തിയപ്പോള്‍ സിബി മലയിലും മറ്റുള്ളവരും ഇട്ട
പേരാണ് ഇത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ എത്തുന്നത്.
അന്നത്തെ സിനിമാക്കാര് എനിക്ക് നല്കിയ പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു.
ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും. ഇപ്പോള്‍ ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്.
അത് ജാതി മനസിലാക്കിയിട്ടല്ല, പേര് അതായിപോയതുകൊണ്ടാണ്. ഇനി ജാതിവാല് മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്.
എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല് ഇല്ല.
പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നത്.
മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം’, നവ്യ പറഞ്ഞു. The post ‘എന്റെ പേരില്‍ ജാതിവാല് ഇല്ലല്ലോ, പിന്നെ എങ്ങനെ മുറിക്കും’; നവ്യ നായര്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

