ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ മലയാളത്തിന്റെ പ്രശസ്ത താരം മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയതുമായി ബന്ധപ്പെട്ട കൗതുകകരമായ അനുഭവം പുറത്തുവന്നു.
കാരൈക്കുടിയിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽനിന്നും കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് സംഭവം. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങുമ്പോഴായിരുന്നു യാത്രാമധ്യേ വഴിതെറ്റിയ സാഹചര്യം ഉണ്ടായത്.
യാത്രയ്ക്കിടയിൽ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു. തുടർന്ന് ഗൂഗിൾ മാപ് പരിശോധിച്ചുകൊണ്ട് പല വഴികളിലൂടെ സഞ്ചരിച്ചെങ്കിലും വാഹനം വീണ്ടും വഴിതെറ്റി പോകുകയായിരുന്നു.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഈ യാത്രാസംഘത്തിൽ താരത്തിനൊപ്പം ഉണ്ടായിരുന്നു. വഴിതെറ്റി തിരിച്ച് കാരൈക്കുടിയിലേക്ക് പോകുന്നതിനിടയിൽ പട്ടമംഗലം എന്ന പ്രദേശത്തെ പെട്രോൾ പമ്പിൽ എത്തിയ സംഘം ആളുകളോട് വഴി ചോദിക്കുകയുണ്ടായി.
ഈ സമയം അൽപം ദൂരെയായി ഉറങ്ങിക്കിടക്കുകയായിരുന്ന കാരൈക്കുടി സ്വദേശിയായ പാണ്ഡ്യൻ അവിടെയെത്തി. കാറിനുള്ളിൽ ഇരിക്കുന്ന മമ്മൂട്ടിയെ പെട്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആവേശത്തോടെ, “നീങ്ക മമ്മൂട്ടി സാറാ!
എന്നെ ഫോളോ സെയ്” എന്നു വിളിച്ചുകൊണ്ട് തന്റെ ബൈക്കിൽ ഏകദേശം 10 കിലോമീറ്ററോളം ദൂരം വാഹനത്തിന് മുന്നിൽ സഞ്ചരിച്ച് കൃത്യമായ വഴി കാണിച്ചുകൊടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

