സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, അത് നമ്മുടെ ശാരീരിക ആരോഗ്യത്തെയും പ്രത്യേകിച്ചും കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഫോണിലേക്ക് കുനിഞ്ഞിരുന്ന് നോക്കുന്ന ശീലം പലരിലും കണ്ടുവരുന്നുണ്ട്.
കഴുപ്പ് മുൻപോട്ട് 15 ഡിഗ്രി വയ്ക്കുമ്പോൾ ഏകദേശം 12 കിലോഗ്രാം ഭാരമാണ് സെർവിക്കൽ സ്പൈനിൽ അനുഭവപ്പെടുന്നത്. ഇത് 60 ഡിഗ്രിയായി മാറുമ്പോൾ ഭാരം 27 കിലോഗ്രാമായി ഉയരുന്നു.
നടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്ന ശീലം കാരണം കഴുത്തിന് കൂടുതൽ ആയാസം നേരിടുന്നു. ഇത് ശരീരത്തിന്റെ ചലനങ്ങളെയും മാംസപേശികളുടെ പ്രവർത്തനത്തെയും ബാധിക്കാം.
ആൻഡ്രോയിഡ് ഫോണുകളിലെ ഡിജിറ്റൽ വെൽബീയിംഗ് (Digital Wellbeing) മെനുവിലെ ‘ഹെഡ്സ് അപ്പ്’ (Heads Up) പോലുള്ള ഫീച്ചറുകൾ ഇത്തരം ശീലങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. നാം നടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ തല ഉയർത്തിപ്പിടിക്കാൻ ഈ ഫീച്ചർ ഓർമ്മപ്പെടുത്തലുകൾ നൽകുന്നു.
യാത്ര ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നതുമൂലം പലർക്കും തലകറക്കവും ഓക്കാനവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി സ്ക്രീനിന്റെ അരികുകളിൽ ചെറിയ ചലിക്കുന്ന ഡോട്ടുകൾ കാണിക്കുന്ന മോഷൻ സിക്ക്നെസ്സ് റിലീഫ് ഡിസ്പ്ലേ (Motion Sickness Relief Display) പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കാവുന്നതാണ്.
ആന്തരിക കർണ്ണവും കണ്ണുകളും തമ്മിലുള്ള സൂചനകളിലെ വ്യത്യാസമാണ് യാത്രയിലെ അസ്വസ്ഥതകൾക്ക് കാരണം. സ്ക്രീനിലെ ഇത്തരം ക്രമീകരണങ്ങൾ വഴി ഈ പ്രശ്നത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
കൂടാതെ, അമിതമായ സ്ക്രീൻ ഉപയോഗം കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ ഡിജിറ്റൽ ശീലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

