പാകിസ്ഥാനിൽ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെടുന്നതിന് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ആണെന്ന് പിടിയിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഭീകരനാണ് നിർണായകമായ വിവരങ്ങൾ പുറത്തുവിട്ടത്.
അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമായതോടെ, ഇന്ത്യക്കെതിരെ പ്രവർത്തിച്ച ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ് ഐ.എസ്.ഐ തന്നെ നേരിട്ട് ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തൽ. ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ സംഘടനകളിലെ പ്രമുഖരായ കമാൻഡർമാരും കേഡറുകളുമാണ് പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വെടിയേറ്റു കൊല്ലപ്പെട്ടത്.
അജ്ഞാത തോക്കുധാരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ യഥാർത്ഥത്തിൽ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഹിറ്റ് സ്ക്വാഡുകളാണെന്ന് ഭീകരൻ പ്രസംഗത്തിൽ ആരോപിക്കുന്നു. നേരത്തെ പാക് ഏജൻസികൾ നിരോധിച്ച വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാൻ ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നു എന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനും, അതേസമയം തങ്ങളുടെ പങ്ക് പുറത്തറിയാതിരിക്കാനും വേണ്ടിയാണ് ഐ.എസ്.ഐ സ്വന്തം ഏജന്റുമാരെയും ഭീകരരെയും കൊലപ്പെടുത്തുന്ന തന്ത്രം പയറ്റുന്നതെന്ന് ഇതോടെ വ്യക്തമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

