ഇസ്രയേൽ രാഷ്ട്രീയത്തിൽ പുതിയ സമവായനീക്കങ്ങൾ സജീവമാകുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ് പാർട്ടിയായ റആം രംഗത്തെത്തിയിരിക്കുന്നത്.
യാതൊരുവിധ ഔദ്യോഗിക സഖ്യ ഉപാധികളുമില്ലാതെ തന്നെ ഐസൻകോട്ടിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് പാർട്ടി തീരുമാനം എടുത്തിരിക്കുന്നത്. ഔദ്യോഗിക സഖ്യ കരാറുകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ തന്നെ സർക്കാർ രൂപീകരിക്കാനും പാർലമെന്റായ ക്നെസെറ്റിൽ ഭൂരിപക്ഷം തെളിയിക്കാനും ഐസൻകോട്ടിന് റആം പിന്തുണ നൽകും.
ഇസ്രയേലിലെ അറബ് പൗരൻമാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ താരതമ്യേന മിതവാദികളായ ഇസ്ലാമിക പാർർട്ടിയാണ് റആം. മൻസൂർ അബ്ബാസ് നയിക്കുന്ന ഈ പാർട്ടിക്ക് നിലവിൽ 8 സീറ്റുകളാണുള്ളത്.
എന്നാൽ റആം പാർട്ടിയുടെ പിന്തുണ ലഭിച്ചാൽ പോലും ഐസൻകോട്ടിന്റെ സഖ്യത്തിന് ആകെ 56 സീറ്റുകൾ മാത്രമേ ലഭിക്കൂ. ഇസ്രയേലി നിയമനിർമാണ സഭയായ ക്നെസെറ്റിൽ കേവലഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ ആവശ്യമാണ്.
അതേസമയം, അറബ് പാർട്ടികളുടെ മറ്റൊരു സഖ്യമായ ജോയന്റ് ലിസ്റ്റ് ഇതുവരെയും തങ്ങളുടെ പിന്തുണ അറിയിച്ചിട്ടില്ല. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ഉപാധിയോടുള്ള വിയോജിപ്പാണ് ഈ പാർട്ടികളുടെ നിലപാടിന് കാരണം.
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ അജണ്ട മുൻനിർത്തിയാണ് റആം പാർട്ടി ഇപ്പോൾ സഖ്യമില്ലാതെയുള്ള ഈ ബാഹ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

