തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോർജ്ജിന്റെ ചോദ്യംചെയ്യൽ നടപടികൾ പൂർത്തിയായി. ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ സാജു ജോർജ്, അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കി.
എന്നാൽ, തന്നെ കേസിൽ ബോധപൂർവ്വം ഉൾപ്പെടുത്തുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. അതിനിടെ, ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ ഹരി കുറ്റം സമ്മേളിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു.
58 മാർക്ക് നൽകാതെ മൂല്യനിർണയ നടപടികൾ അവസാനിപ്പിച്ചു എന്ന് ആർ ഹരി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

