ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും മാസ് എവിക്ഷന് ശേഷം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മറ്റൊരു മത്സരാർത്ഥി കൂടി പുറത്തേക്ക്. വേദാങ്കി ആണ് ഈ ആഴ്ചയിലെ എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്.
വൈൽഡ് കാർഡ് വഴി പ്രവേശിച്ചവരിൽ തുടക്കം മുതൽ തന്നെ സജീവ സാന്നിധ്യമാകുമെന്ന് കരുതിയ മത്സരാർത്ഥിയായിരുന്നെങ്കിലും, ഒടുവിൽ വേദാങ്കിക്ക് മടക്കയാത്ര ചെയ്യേണ്ടി വരികയായിരുന്നു. താൻ നൂറ് ശതമാനം നീതി പുലര്ത്തിയാണ് ബിഗ് ബോസില് നിന്നതെന്ന് വേദാങ്കി പിന്നീട് മോഹൻലാലിനോട് പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ പ്രശസ്തയായിരുന്ന വേദാങ്കിയുടെ പ്രധാന ലക്ഷ്യം രാഹുൽ ഈശ്വർ ആയിരുന്നു. തനിക്ക് നേരിട്ടുള്ള എതിരാളി രാഹുൽ ഈശ്വർ തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് താരം ഹൗസിലേക്ക് പ്രവേശിച്ചത്.
ഷോയിലേക്ക് എത്തിയ ആദ്യ ദിനം തന്നെ മറ്റു മത്സരാർത്ഥികളെ പ്രൊവോക് ചെയ്തുകൊണ്ടായിരുന്നു വേദാങ്കിയുടെ തുടക്കം. ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി രാഹുൽ ഈശ്വറും രംഗത്തെത്തിയിരുന്നു.
എന്നാൽ പിന്നീട് ഇതേ രാഹുൽ തന്നെ വേദാങ്കിയുടെ ‘ഫ്രെനിമി’ ആയി മാറിയത് ഷോയ്ക്കകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ലേബലിൽ എത്തിയ വേദാങ്കിയുടെ പല നിലപാടുകളും അതിന് വിരുദ്ധമായാണ് പ്രേക്ഷകർ കണ്ടത്.
ഷിബിൻ, ശ്രീലക്ഷ്മി, ഗൗതം എന്നിവർക്കിടയിലെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ട വേദാങ്കി, ഒരു ടാസ്കിനിടയിൽ ഐശ്വര്യയോട് മോശമായ രീതിയിൽ സംസാരിച്ചത് അകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് കാരണമായി.
നോബിയുടെ അമ്മയുടെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് വേദാങ്കി നടത്തിയ പരാമർശം തികച്ചും അനുചിതമായിരുന്നു. ഇത്തരത്തിലുള്ള സെലക്ടീവ് നിലപാടുകൾ തുടക്കം മുതൽ തന്നെ വേദാങ്കിക്ക് പ്രേക്ഷകർക്കിടയിൽ ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുകയാണുണ്ടായത്.
പ്രേക്ഷകരുമായി കൃത്യമായ കണക്ഷൻ ഉണ്ടാക്കാനോ കാര്യമായ സ്വാധീനം ചെലുത്താനോ താരത്തിന് സാധിച്ചില്ല. നോമിനേഷൻ വേളയിൽ കൺഫെഷൻ റൂമിൽ വെച്ച് നിലീനയും വേദാങ്കിയും തമ്മിലുണ്ടായ സംഭാഷണം വളരെ കൃത്രിമമായിട്ടാണ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്.
ഇവരുടെ അതിനാടകീയമായ സംഭാഷണങ്ങൾ വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകുകയും ചെയ്തു. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ നൗഫീന ഇടപെട്ട് നിലീനയെക്കൂടി നോമിനേഷനിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ, ആ ആഴ്ച നിലീനയ്ക്ക് പകരം വേദാങ്കി പുറത്താകുമായിരുന്നു.
തുടർന്ന് വന്ന ആഴ്ചയിൽ എവിക്ഷൻ ഇല്ലാതിരുന്നതും വേദാങ്കിക്ക് തുണയായി. ആരെയാണ് ലക്ഷ്യമിടുന്നത് എന്ന് അവകാശപ്പെട്ടോ, അതേ രാഹുൽ ഈശ്വർ തന്നെയാണ് ഹൗസിൽ വേദാങ്കിയുടെ സന്തതസഹചാരിയായി മാറിയതെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്.
രാഹുൽ തന്നെ ബോധപൂർവ്വം മാനിപ്പുലേറ്റ് ചെയ്യുന്നു എന്ന് പരാതിപ്പെടുമ്പോഴും, എല്ലാ കാര്യങ്ങൾക്കും വേദാങ്കി സമീപിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാൽ ഈ സൗഹൃദത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും രാഹുലിനെതിരെ മറ്റുള്ളവരോട് നെഗറ്റീവ് ആയി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
രാഹുലിനെ പൂർണ്ണമായി ഒഴിവാക്കിക്കൂടെ എന്ന ചോദ്യം പലതവണ ഉയർന്നെങ്കിലും, വേദാങ്കി അതിന് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. അവസാന ആഴ്ചയിൽ താഷി, നേഹ എന്നിവരുമായി ബന്ധപ്പെട്ട
സംഭവങ്ങൾ വേദാങ്കിയുടെ വിശ്വാസ്യതയ്ക്ക് വീണ്ടും മങ്ങലേൽപ്പിച്ചു. നേഹയോടും മൃദുലയോടും സംസാരിച്ചതുപോലെയല്ല വേദാങ്കി താഷിയോടും നോബിയോടും പെരുമാറിയത്.
തന്നോട് താഷി ഫ്ലർട്ട് ചെയ്തു എന്ന് വേദാങ്കി അവകാശപ്പെട്ടെങ്കിലും, താഷി ചോദ്യം ചെയ്തപ്പോൾ അതൊരു തമാശ മാത്രമാണെന്നായിരുന്നു മറുപടി. വാക്കുതർക്കത്തിന് താല്പര്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു വിശദീകരണം.
ഒരു വ്യക്തിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ പാലിക്കേണ്ട മിനിമം വ്യക്തത പോലും നൽകാൻ വേദാങ്കി തയ്യാറായില്ല.
പുരോഗമനവാദം പറയുന്ന വേദാങ്കി ഹൗസിൽ വെച്ച് ഏജ് ഷെമിങ് അടക്കമുള്ള പ്രവണതകൾ കാണിച്ചതും പ്രേക്ഷകർ വിലയിരുത്തി. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഈ പൊരുത്തക്കേടുകൾ തന്നെയാണ് ഒടുവിൽ വേദാങ്കിക്ക് പുറത്തേക്കുള്ള വഴിതുറന്നത്.
നേഹ ഒരിക്കൽ ചൂണ്ടിക്കാണിച്ചതുപോലെ, കടുത്ത വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാനും താൻ പറയുന്നത് ശക്തമായ പോയിന്റാണെന്ന് വരുത്തിതീർക്കാനും ശ്രമിച്ചതല്ലാതെ, ആത്മാർത്ഥമായി ആശയവിനിമയം നടത്താൻ വേദാങ്കിക്കായിട്ടുണ്ടോ എന്നത് സംശയകരമാണ്. എന്തായാലും വേദാങ്കിയുടെ ഈ പടിയിറക്കം രാഹുൽ ഈശ്വറിന്റെ ഗെയിമിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

