ഡൽഹിയിൽ നാളെ സംഘടിപ്പിക്കുന്ന ഇന്ത്യാസഖ്യത്തിൻ്റെ മഹാറാലിയിൽ നിന്ന് സിപിജെ വിട്ടുനിൽക്കും. സംഘടനയുടെ സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും, അതിനാൽ റാലിയിൽ പങ്കെടുക്കുന്നില്ലെന്നും സിപിജെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
എന്നാൽ മഹാറാലിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹി ചലോ മാർച്ചിലാണ് ഈ തീരുമാനം.
ഡൽഹിയിലെ രാം ലീല മൈതാനിയിലേക്ക് നടത്തുന്ന ഈ മാർച്ചിൽ 10 ലക്ഷം പേരെ അണിനിരത്താനാണ് ഇന്ത്യാ സഖ്യം ലക്ഷ്യമിട്ടിരിക്കുന്നത്. നാളെ ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിൻ്റോ റോഡിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

