ചരിത്രപ്രധാനമായ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ നിർണ്ണായക വഴിതിരിവ്. ബിജെപി പ്രാദേശിക നേതാവായ പരപ്പിൽ ബാലകൃഷ്ണൻ എന്നയാളെ മാപ്പുസാക്ഷിയാക്കിക്കൊണ്ട് കേരള പോലീസ് കോടതിയിൽ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു.
കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച ഹർജി ഫയൽ ചെയ്തിട്ടുള്ളത്. കോടതിയുടെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിൽ തന്നെ പരപ്പിൽ ബാലകൃഷ്ണൻന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
വെൽഡിങ് ജോലിക്കെന്ന വ്യാജേന തന്ന വിളിച്ചുകൊണ്ടുപോയി തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി കെ.എം.സി.സിയുടെ സ്ട്രോങ് റൂം തുറപ്പിക്കുകയുമായിരുന്നു എന്നാണ് ബാലകൃഷ്ണൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കെ.എം.സി.സി ഓഫീസിലെ ജീവനക്കാരനെ കെട്ടിയിട്ട
ശേഷം സ്ട്രോംഗ് റൂം തകർത്ത് എട്ട് കോടി ഇന്ത്യൻ രൂപ കവർന്നെന്നാണ് കേസ്. ഈ പ്രമാദമായ കേസിൽ പയ്യോളി സ്വദേശിയായ ‘ബോംബെ ഷാജി’ എന്ന ഷാജഹാൻ ആണ് കേസിലെ ഒന്നാം പ്രതിയായി ഉൾപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

