തലസ്ഥാനത്ത് ഡി.ജെ. പാർട്ടികൾ കേന്ദ്രീകരിച്ച് കർശന പരിശോധനയുമായി ഡാൻസാഫ് സംഘം.
ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏകദേശം 15-ഓളം ഉദ്യോഗസ്ഥരാണ് നിലവിൽ പരിശോധനകളിൽ പങ്കാളികളാകുന്നത്.
തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ ഒരേ സമയത്താണ് സംഘം റെയ്ഡിനായി എത്തിയത്. പ്രമുഖ നൈറ്റ് ക്ലബുകളായ കഴക്കൂട്ടം, ഈഞ്ചക്കൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
പാർട്ടികൾ നടത്തുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും, ഇതിനായി ആവശ്യമായ ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പ്രധാനമായി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഡി.ജെ.
പാർട്ടികൾ നടക്കുന്ന ഹോട്ടലുകളിലും സമാന രീതിയിൽ പരിശോധനകൾ നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

