ഡൽഹി രാംലീലാ മൈതാനത്ത് നാളെ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ ‘ചലോ ദില്ലി’ മഹാറാലിയിൽ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന ഈ സമ്മേളനം കേവലം ഒരു രാഷ്ട്രീയ റാലി മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വോട്ടവകാശത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ശക്തമായ ശബ്ദമാണ് ഈ മുന്നേറ്റമെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യത്ത് രാഹുൽ ഗാന്ധി നിരന്തരം ഉയർത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികൾ ഒരേ മനസ്സോടെയാണ് രാംലീലാ മൈതാനത്ത് അണിനിരക്കുന്നത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും വിദ്യാർത്ഥി സമൂഹവും ഉൾപ്പെടെയുള്ളവർ കൈകോർക്കുന്നതാണ് ഈ ‘ചലോ ദില്ലി’ മഹാറാലി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

