പ്രമുഖ സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ രംഗത്ത്. സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയണമെന്ന തരത്തിലുള്ള പ്രസ്താവനകൾ പുരുഷാധിപത്യ ചിന്താഗതിയുടെ കാലഹരണപ്പെട്ട
മാതൃകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഒരു സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുന്ന ജീർണിച്ച മാനസികാവസ്ഥയാണ് ഇത്തരം പ്രസ്താവനകളിൽ നിഴലിക്കുന്നതെന്നും ആൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
ചരിത്രബോധത്തിന്റെ അഭാവമാണ് സ്ത്രീകളുടെ സാമൂഹിക സ്വത്വത്തെയും മുന്നേറ്റത്തെയും കൂച്ചുവിലങ്ങിടാൻ പ്രേരിപ്പിക്കുന്നത്. ഇന്നുകാണുന്ന അവകാശങ്ങളൊന്നും ആരും ദയയോടെ നൽകിയതല്ലെന്നും വ്യവസ്ഥിതികളോട് കലഹിച്ചും നിരന്തരമായ സമരങ്ങളിലൂടെയും നേടിയെടുത്തതാണെന്നും അവർ ഓർമ്മിപ്പിച്ചു.
പൊതുഇടങ്ങൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ മാത്രം കുത്തകയല്ലെന്നും ജനാധിപത്യ സമൂഹത്തിൽ ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

