തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
പാർട്ടിയെ താൽക്കാലികമായി കൈവിട്ടവർക്ക് കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇവർ മെച്ചപ്പെട്ട
നിലപാടോടെ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തളിപ്പറമ്പിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
മുൻകാലങ്ങളിൽ വ്യാപകമായി നടന്ന വ്യാജ പ്രചാരണങ്ങളുടെയും കുപ്രചരണങ്ങളുടെയും ഒഴുക്കിൽപ്പെട്ട് വഴിതെറ്റിപ്പോയ ജനവിഭാഗങ്ങൾ, വരുംകാലങ്ങളിൽ എൽഡിഎഫിനെ കൂടുതൽ കരുത്തുറ്റതാക്കുന്ന നിലയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എതിർഭാഗത്ത് മത്സരിക്കാൻ എത്തിയത് പാർട്ടിക്കൊപ്പം പ്രവർത്തിക്കുകയും പിന്നീട് നേതൃത്വത്തെ വഞ്ചിക്കുകയും ചെയ്ത ടി.കെ.
ഗോവിന്ദൻ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം അവസരവാദ നിലപാടുകൾ സ്വീകരിച്ചവരും വർഗവഞ്ചന കാണിച്ചവരും രാഷ്ട്രീയ രംഗത്ത് അധികകാലം നിലനിൽക്കില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

