രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 4ന് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ പരിപാടികൾ പൂർത്തിയാക്കിയാണ് കൊച്ചിയിൽ എത്തുന്നത്. ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന അദ്ദേഹം, അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ടു കേന്ദ്ര ഫിഷറീസ് മന്ത്രാലയം ആവിഷ്കരിക്കുന്ന ‘മിഷൻ രംഗീൻ മഛ്ലി–2031’ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ജനസമ്പർക്ക പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. ഇതിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി, റോഡ് മാർഗമാണ് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്കു പോകുക.
കോളജിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം റോഡ് മാർഗം വീണ്ടും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം.ജോൺ തുടങ്ങിയ പ്രമുഖരും രാജഗിരിയിലെ ചടങ്ങിൽ പങ്കെടുക്കും.
സുരക്ഷയുടെ ഭാഗമായി വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള പാതകളിൽ ഇന്ന് പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എറണാകുളം ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും പൂർണ്ണമായ വിലക്ക് ബാധകമാക്കിയിട്ടുണ്ട്.
ഉപരാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിനായി സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി ആയിരത്തിലേറെ പൊലീസുദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾ സുഗമമാക്കുന്നതിനും അധികസേനയെ നിയോഗിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

