കാസർകോട് ജില്ലയിലെ മില്ലിൽ കുടുംബത്തിന്റെ രണ്ടാമത് കുടുംബ സംഗമം ‘കുഞ്ഞി മൊയ്തീന് കെയറിങ് ഫൗണ്ടേഷൻ’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മക്കളും കൊച്ചുമക്കളുമടക്കം നാല് തലമുറകളിൽ നിന്നുള്ള ഇരുന്നൂറോളം കുടുംബാംഗങ്ങളാണ് ഈ ഒത്തുകൂടലിൽ പങ്കെടുത്തത്.
ബാങ്കോട് എൽ മൻസിലിൽ വെച്ച് നടന്ന ചടങ്ങ് മുഹമ്മദ് മേനത്ത് ആലംപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ലുക്ക്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു.
കുടുംബാംഗങ്ങളുടെ പരസ്പര സ്നേഹവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി. വിദ്യാഭ്യാസ രംഗത്ത് മിന്നുന്ന വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നാസ്മിൻ നാസർ, റിസ സൈനബ് എന്നിവരും, മികച്ച മാർക്കോടെ വിജയം നേടിയ അഹമ്മദ് ലബീബ് ലുക്മാൻ, ഫർസീൻ ഫൈസൽ, നൗറ നൗഷാദ്, അഹ്ല സമീന കിനിയ, മുഹാസ് റംല ഷിറിയ, ജാസിറ സുഹറാബി, ലബീബ് ലത്തീഫ്, സജാ സലീം എന്നിവരും പുരസ്കാരത്തിന് അർഹരായി.
കൂടാതെ പ്ലസ് ടു പരീക്ഷ വിജയിച്ച റുഖിയ മൊയ്തീൻ, ഫൈസ് മുഹമ്മദ്, അബ്ദുൽ റഹ്മാൻ അഷ്മൽ എന്നിവരെയും, ഉപരിപഠനത്തിന് അർഹത നേടിയ സൈദ് കുഞ്ഞി മൊയ്തീൻ, മഹ്മൂദ് റഫാൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മത്സരങ്ങളിൽ വിജയികളായവർക്കും ചടങ്ങിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

