തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. സിപിഐഎം പാർലമെന്ററി ലീഡർ എസ് പി ദീപക് ആണ് കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്.
കോടതി തന്നെ സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് നിലവിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നടപടി മുനിസിപ്പൽ ആക്ടിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെടെയുള്ള 20 കൗൺസിലർമാർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

