സംസ്ഥാനത്തെ സർവേ വകുപ്പിൽ നിന്ന് ഏകദേശം മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. കരാർ ജീവനക്കാർ നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്നാണ് സർവേ ഡയറക്ടറുടെ കർശന നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.
നാല് മാസത്തെ വേതനം കുടിശികയായി നിൽക്കുന്ന ഘട്ടത്തിലാണ് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഈ കടുത്ത നടപടിയെ തുടർന്ന് സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കുമെന്നാണ് സൂചന.
സർവേ വകുപ്പിലെ കരാർ ജീവനക്കാരുടെ സേവനം അടിയന്തരമായി അവസപ്പിക്കണമെന്ന ഉത്തരവ് ഇന്നലെയാണ് ഡയറക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വകുപ്പിലെ സർവേയർമാരെ ഫീൽഡ് ജോലികളിൽ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമായ ചുരുക്കം ചില ജീവനക്കാരെ മാത്രം നിലനിർത്തി, ബാക്കിയുള്ള മുഴുവൻ പേരെയും ഒഴിവാക്കാനാണ് നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഡിജിറ്റൽ റീസർവേ ജോലികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നാലായിരത്തോളം കരാർ ജീവനക്കാരെയാണ് നിയമിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

